പുലർകാലം
ഒരു സുന്ദര പുലര്‍കാല സുദിനത്തില്‍
ഞാന്‍ കണ്ടു എന്നിലെ വര്‍ണ്ണ ചിറകുകള്‍
ആനന്ദബാഷ്പത്താല്‍
ഈറനണിഞ്ഞു എന്‍ കണ്ണുകള്‍
ചിറകുകള്‍ വിരിച്ചു പറന്നു പൊന്തി
ആകാശനീലിമയില്‍
പക്ഷികള്‍, വണ്ടുകള്‍, ചിത്രശലഭങ്ങള്‍
എന്നെ വരവേറ്റു എല്ലാവരും
വൃക്ഷലതാദികള്‍ എന്നുടെ തോഴര്‍
കുശലം പറഞ്ഞു ഞാന്‍ പാറുന്നു
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു പൂശിയ
പൂക്കളെയെല്ലാം തൊട്ടുണര്‍ത്തി
ചന്ദ്രക്കലതന്‍ മാറിലൊരിത്തിരി നേരം ചിലവിട്ടൂ
എന്നുടെ ആശകള്‍ തീരുന്നീല സഖീ
എന്നെ പിരിഞ്ഞു പോകുമെന്‍ ചിറകുകളേ
പോകരുതേ എന്നോതുവാന്‍
എന്‍ ഹൃദയം വെമ്പല്‍ കൊള്ളുന്നു.
അമര്‍ജിത്ത് രാജേഷ്
സൂര്യകാന്തി
മുദ്ര മലയാള വേദി
മൈസൂര്‍ ക്ലസ്റ്റര്‍