ശാന്തം

തങ്ങിനില്‍ക്കുന്നു മനസ്സിലേതോ
വിഷാദത്തിന്‍ മൂടല്‍
പകര്‍ത്തുവാനാകുന്നില്ല
തീര്‍ക്കുവാനാകുന്നില്ല വേദനകള്‍
ഉയരണം ഉയര്‍ത്തണം
ചാഞ്ചാട്ടമില്ലാതെ ആടിത്തീരണം
ദുഃഖമെനിക്കെന്തെന്നു
ഞാനെന്നോടു ചോദിച്ചു
നാളുകളായി വര്‍ഷങ്ങളായി
കൊണ്ടുനടക്കുന്നതെന്തിനീ ഭാരം
ഇറക്കി വെക്കണം ഓരോന്നായി
സ്വസ്ഥമായി തീരണം എന്മനസ്സ്
സന്തോഷമുണ്ടെനിക്കിപ്പോള്‍
എന്‍റെ ദുഃഖങ്ങള്‍
വാക്കുകളായി പതിയുമ്പോള്‍

ലിജി സുമേഷ്
കടവ് മലയാളം ക്ലാസ്

0 Comments

Leave a Comment

FOLLOW US