അക്ഷര പൂമരം

വാക്യങ്ങള്‍ പൂക്കുന്ന പൂമരത്തില്‍
കുറിക്കുമീ അക്ഷര പൂമൊട്ടുകള്‍
വാക്കുകളത്രയും പൂവായ് വിടരവെ
നിറയുന്ന സൗരഭ്യ സൗന്ദര്യമായ്
ശലഭമായ് കുഞ്ഞു മനസ്സുകള്‍
തേന്‍ നുകരുന്നതീ പൂക്കളില്‍
നിറമുള്ള ലോകത്തിന്‍ കാഴ്ചകളായ്
അറിവിന്നമൃതേകി അക്ഷരങ്ങള്‍
അമ്മതന്‍ മടിയിലെ മണിമുത്തുകള്‍
ചൊല്ലി പഠിക്കുന്നൊരീണം
വാടാതിരിക്കാന്‍ ചേര്‍ത്തു പിടിച്ചെന്നും
മാതൃത്വമേകുന്ന മലയാള ശബ്ദം
ഒരു ചെറു പുഞ്ചിരിയുണ്ടതിലെപ്പോഴും
കാണാ കുസൃതികളേറെയുണ്ട്
ഹൃത്തിലായ് ചേര്‍ത്തൊന്നു നിര്‍ത്തിയെന്നാല്‍
മധുരമാണെന്‍ മലയാള അക്ഷരങ്ങള്‍
വാക്കുകള്‍ വാക്യങ്ങളായി പിറക്കെ
വാചാലമാകുമീ വായനയില്‍

ശ്രീജ ഗോപാല്‍
മലയാളം മിഷന്‍ ബെസ്താന്‍
സൂറത്ത്,ഗുജറാത്ത്

0 Comments

Leave a Comment

FOLLOW US