വിത്തുപൊതി
പണ്ടുകാലങ്ങളിൽ വിത്തുകൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാൻ കർഷകർ ഉപയോഗിച്ചിരുന്ന മാർഗ്ഗമാണ് വിത്തുപൊതി. വൈക്കോലും ചകിരിയുടെ കയറും (ചൂടിക്കയർ) ഉപയോഗിച്ച് പന്ത് രൂപത്തിലാണ് വിത്തുപൊതി ഉണ്ടാക്കിയിരുന്നത്. പുല്ലുകൊണ്ട് കയർ പിരിച്ചും പൊതികെട്ടാൻ ഉപയോഗിക്കാറുണ്ട്. വിളവെടുപ്പ് കഴിഞ്ഞാൽ അടുത്ത വർഷത്തേക്കുള്ള വിത്തുകൾ നന്നായി ഉണക്കി വൈക്കോലിൽ പൊതിഞ്ഞ് കേടുകൂടാതെ സൂക്ഷിക്കുന്നതാണ് രീതി. വിതയ്ക്കേണ്ട സമയത്ത് വിത്തുപൊതി വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചും അല്ലാതെയും ഉപയോഗിക്കുന്നു. നെല്ല്, ഉഴുന്ന്, ചെറുപയർ, മുതിര തുടങ്ങി മിക്കയിനം ധാന്യങ്ങളും വിത്തുപൊതികളായി സൂക്ഷിക്കാറുണ്ട്. ഇതുപോലെ നിരവധി നാട്ടറിവുകൾ നമുക്കിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു, സാധ്യമായത് ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം …. പുതു തലമുറയ്ക്കായി !!
ജിതേഷ് പട്ടുവം
കോ-ഓർഡിനേറ്റർ,
അൽ ഖസീം മേഖല
സൗദി അറേബ്യ ചാപ്റ്റർ