നഷ്‌ടമായ നാട്ടുവഴികൾഗതകാല സ്‌മരണകൾ തങ്ങിനിൽക്കുന്നൊരാ
നാട്ടുവഴിയിലൂടെ പോയിടുമ്പോൾ

മഞ്ചാടിക്കുരുക്കൾ ചേർത്തുവെച്ചൊരാ
കൈക്കുമ്പിളാൽ തൊട്ടാവാടിതൻ
നിഷ്‌കളങ്കത ഞാൻ തൊട്ടറിഞ്ഞു.

കാറ്റിലാടി കളിക്കുന്ന കാറ്റാടി മരക്കൊമ്പി-
ലൊരു ഞാറ്റുവേലപ്പക്ഷി പാടിടുന്നു.
വേഴാമ്പൽ സ്വപ്‌നാടനം നടത്തും
ചെമ്പകച്ചോട്ടിലെ നീർച്ചോല ഒന്നതിൽ
പരൽമീൻ പിടിച്ച് രസിച്ചതുമെല്ലാം
കാതരഭാവമായി എന്നിൽ നിറഞ്ഞിടുന്നു.

രേഖ രതീഷന്‍
മലയാളം മിഷന്‍ അധ്യാപിക
ദില്‍ഷാദ് ഗാര്‍ഡന്‍, ഡല്‍ഹി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content