എഴുത്ത്

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

എഴുത്ത്
അതൊരു വിശപ്പായിത്തോന്നണം
ദാഹമായി മാറണം
ശ്വാസമായിത്തീരണം…

എഴുത്ത്
ഒലിച്ചിറങ്ങിയൊഴുകണം
കണ്ണീരായി നീർച്ചാലായി
തോടായി പുഴയായി
തീരത്തണയണം തിരമാലയായി…

എഴുത്ത്
ഉണ്ടാകണം കൂടെ
ഊണിലും ഉറക്കത്തിലും
ചിന്തകളായി കുളിരായി
പ്രണയമായി പ്രേമമായി

വഴിനീളെപ്പാകുക അക്ഷരവിത്തുകൾ
മുളയ്ക്കട്ടെ വളരട്ടെ
പടർന്നു പന്തലിക്കട്ടെ
തണൽ തരും തണുപ്പേകും
അക്ഷരപ്പൂമരങ്ങൾ

 

എം. സേതുമാധവന്‍, രജിസ്ട്രാര്‍, മലയാളം മിഷന്‍

0 Comments

Leave a Comment

FOLLOW US