പൂമ്പാറ്റയായാൽ
കുട്ടി മനോരാജ്യം കാണുകയാണ്. ഒരു പൂമ്പാറ്റയായാൽ മതിയായിരുന്നു. വർണ്ണപ്പകിട്ടുള്ള പുള്ളിയുടുപ്പണിഞ്ഞ് പാറിപ്പറന്നു ചെന്ന് പൂക്കളിലെ തേനുണ്ണാമായിരുന്നു. കാലത്തേ ഉണരേണ്ട, പഠിക്കേണ്ട, സ്‌കൂളിൽ പോകേണ്ട, സ്വന്തന്ത്രമായി ഉല്ലസിച്ചു നടക്കാം…
പക്ഷേ വേണ്ട… രാത്രിയായാൽ പേടി തോന്നില്ലേ… അമ്മയുടെ ചൂടുപറ്റി കിടക്കാനും പറ്റില്ലല്ലോ. അമ്മയും പൂമ്പാറ്റയായാൽ എന്തു രാസമായേനെ !!!
ഉണ്ണി വാരിയത്ത്
കാന്തിവാലി, മുംബൈ