കൊറോണാക്കാലം


കൂട്ടരേ കൊറോണതൻ നടുവിൽ നമുക്കെല്ലാം

വീട്ടിലെ മുറിക്കുള്ളിൽ കഴിയാം കുറച്ചുനാൾ

പുറത്തേക്കിറങ്ങുമ്പോൾ മാസ്കിനാൽ മൂക്കും വായും
മറയ്ക്കേണ്ടതാണിതു മറക്കാതിരിക്കുക

അകലം പാലിക്കേണമാളുകൾ, കൂട്ടം കൂടാ-
തകന്നു നടക്കേണമല്ലെങ്കിൽ കുഴങ്ങും നാം

ഇങ്ങനെ കുറച്ചു നാൾ സൂക്ഷിച്ചു ജീവിക്കേണം
അങ്ങനെ കൊറോണയെ കീഴടക്കണം നമ്മൾ.

വീണ്ടും നാം പരസ്പരം കെട്ടിപ്പിടിക്കും കാലം
വീണ്ടെടുക്കേണം മെല്ലെ , നല്ല നാളുകൾ വരും !

പ്രമോദ് കെ. എം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content