ഓണനിലാവ്
ഓണനിലാവത്ത് പൂപ്പാലികയുമായ്
പൂക്കൾ പറിക്കാൻ പോരുന്നോ
ഇടവഴികളിലും നടവഴികളിലും
നിറയെ പൂവുകളുണ്ടല്ലോ
പൂവേ നിന്നുടെ സൗരഭ്യം എപ്പോഴും
ചെടികളിൽ നിൽക്കുമ്പോഴാണല്ലോ,
എന്നാലും നീയില്ലാതെ ഞാനെൻ
പൂക്കളം എങ്ങനെ തീർത്തീടും
അത്തം നാളിൽ വെള്ളപ്പൂക്കളാൽ
പൂക്കളമങ്ങിത് തീർത്തീടും
പത്താം നാളിൽ തിരുവോണത്തിന്
മാവേലിക്കൊരു എതിരേൽപ്
തുമ്പച്ചെടികളും തുമ്പപ്പൂക്കളും
മുറ്റം നിറയെ നിറഞ്ഞീടും
മാവേലിക്ക് മധുരം നുണയാൻ
പൂവടയൊന്നത് ഉണ്ടാവും.
ഓണനിലാവേ നാണിക്കാതെ
പുഞ്ചിരിയോടെ നീ വന്നോളൂ.
സുഷമ വേണുഗോപാൽ
ഷാലിമാർ ഗാർഡൻ, സാഹിബാബാദ്