ഓണം തുള്ളൽ

ഇത്തവണ ഓണക്കാലം ആഘോഷങ്ങൾക്ക് വലിയ പരിമിതിയുള്ള കാലമണല്ലോ. ഒത്തുചേർന്നുള്ള കളികളും ആട്ടവും പാട്ടുമൊക്കെ സന്തോഷത്തേക്കാൾ വലിയ അപകടങ്ങളാവും ഒരു പക്ഷെ, നമുക്ക് നൽകുക. അതു കൊണ്ട് ഇക്കൊല്ലം വീട്ടിലിരു ന്നോണം ആഘോഷിക്കുമ്പോൾ നിരാശപ്പെടാതെ നമുക്ക് മലയാളത്തെയും കേരളത്തെയും ഒന്നു കൂടി അടുത്തറിയാൻ ശ്രമിക്കാം.

ഫ്രാൻസിൽ നിന്നും ശ്രീമതി ശ്രീജ സരസ്വതി തയ്യാറാക്കിയിട്ടുള്ള ഓണത്തിന്റെ ഐതിഹ്യത്തെ കുറിച്ചുള്ള ഒരു പാട്ട് ഇതാ. ഈ പാട്ടിനൊരു പ്രത്യേകതയുണ്ട്. തുള്ളൽ പാട്ടിന്റെ താളത്തിനൊപ്പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

തുള്ളലിനെ കുറിച്ച് നിങ്ങൾക്കറിയാമോ? ഓട്ടൻ തുള്ളൽ.

മലയാളികളുടെ സ്വന്തം കലയാണ് ഓട്ടൻ തുള്ളൽ. ശ്രീ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ആണ് ഈ കലയ്ക്ക് രൂപം കൊടുത്തത്. പാവങ്ങളുടെ കഥകളി എന്നൊക്കെ ഇതിനെ വിളിക്കും. സാധാരണക്കാർക്കും മനസ്സിലാവുന്ന ലളിതമായ മലയാള ഭാഷയാണ് ഉപയോഗിക്കുക . ഹാസ്യവും സാമൂഹ്യ വിമർശനവുമാണ് സ്വഭാവം.  കുഞ്ചൻ നമ്പ്യാർ ഓട്ടൻ തുള്ളൽ രൂപപ്പെടുത്തി അവതരിപ്പിക്കാൻ ഇടയായ രസകരമായ ഒരു സംഭവ കഥയുണ്ട് .

പാട്ട് കേട്ടുകഴിഞ്ഞ് മുതിർന്നവരോട് ചോദിച്ച് ആ കഥയും കണ്ടെത്തൂ… കഥ കണ്ടെത്താൻ കഴിയാത്ത കൂട്ടുകാർ വിഷമിക്കേണ്ട… അടുത്ത ലക്കത്തിൽ പൂക്കാലം നിങ്ങൾക്ക് ആ കഥ പറഞ്ഞു തരാം.

0 Comments

Leave a Comment

FOLLOW US