കുട്ടിപ്പാട്ട്
ഇന്നു പെയ്തൊരു കുഞ്ഞൻ മഴയിൽ
കളിയായ് ഒഴുകി എൻ മുറ്റം…
നിരയായ് തുഴയും വഞ്ചിയിലിന്നൊ
ചോണനുറുമ്പും കൂട്ടായി…
മെല്ലെ ചാറും ചാറ്റൽ മഴയിൽ
ഞാനും കുഞ്ഞിക്കാറ്റായി…
കൂ കൂ പാടും കുയിലിൻ
പാട്ടിൽ മഴവില്ലാടി ഇരിപ്പുണ്ട്…
കാ കാ പാടും കാക്കക്കുഞ്ഞും
അമ്മയെ നോക്കി ഇരിപ്പാണ്…
മാനം പാടും പാട്ടിൻ കുളിരിൽ
ഇലകൾ പെയ്തു തെളിവോടെ…
പെട്ടെന്നോടി ഒളിച്ചാ സൂര്യൻ
പൊട്ടിയ നെറ്റിപ്പട്ടവുമായി…
പാഞ്ഞു വരുന്നൊരു മഴയിൽ തോണി
കുടയില്ലാത്തൊരു കിളിയായി…
പൊട്ടിച്ചിരിയായ് തുള്ളി മറിഞ്ഞു
മാനവുമപ്പോൾ കളിയായി…
വർഷ വത്സരാജ്