പൂതപ്പാട്ട്


മാ
തൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്നതും പൂത(ഭൂതം)ത്തിന്റെ വികാരങ്ങൾ പങ്കുവെക്കുന്നതുമായ പൂതപ്പാട്ട് എന്ന കൃതി ഇടശ്ശേരിയുടെ പ്രധാന കവിതകളിലൊന്നാണ്. 
വടക്കേ മലബാർ (വള്ളുവനാട്) പ്രദേശങ്ങളിൽ കണ്ടുവരുന്ന പൂതൻ എന്ന നാടോടി കലാരൂപവും അതിന്റെ മിത്തുമാണ് ഈ കവിതക്ക് ആധാരം.

പലവിധമായ സാങ്കൽപിക കഥകളുടെ ‘പൊട്ടിപ്പിരിഞ്ഞും കെട്ടിപ്പിണഞ്ഞും’ ഉണ്ടായ ഒരു ദേവതാ സങ്കൽപമാണ് ഈ കവിതയിലെ പൂതമെന്ന് ഇടശ്ശേരിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൂതപ്പാട്ടിനെ മനോഹരമായ ആലാപനത്തിലൂടെ ആസ്വാദക ഹൃദയങ്ങളിൽ കുടിയിരുത്തിയ ഗായകനാണ് വി.കെ.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വി.കെ.ശശിധരൻ.

കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച ഇദ്ദേഹം ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻനിര പ്രവത്തകരിൽ ഒരാളായ വികെഎസ് ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്നു കരുതുന്നു. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി ആ വരികളുടെ അർത്ഥവും വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധമാണ് വി.കെ.എസിന്റെ ഗാനങ്ങളെ സവിശേഷമാക്കുന്നത്.

കടപ്പാട് – സ്മിത രാജേഷ്

0 Comments

Leave a Comment

FOLLOW US