പ്രവാസി തുമ്പികൾ

മലയാളം മിഷൻ അധ്യാപിക ശ്രീമതി സഫ്ന ബീഗം ലോക്ഡൗൺ കാലത്തെ തന്റെ ക്ലാസ് അനുഭവങ്ങൾ പങ്കു വെക്കുന്നു.

“എന്റെ ഭാഷ എന്റെ വീടാണ്…
എന്റെ ആകാശമാണ്…
ഞാൻ കാണുന്ന നക്ഷത്രമാണ്…
എന്നെ തഴുകുന്ന കാറ്റാണ്…
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്…
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്…

എന്റെ ഭാഷ ഞാൻ തന്നെയാണ്…😌
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നതു
എന്റെ ഭാഷയിലാണ്…🌱
എന്റെ ഭാഷ ഞാൻ തന്നെയാണ് …🥰”

എം.ടി വാസുദേവൻ എഴുതിയ ഭാഷ പ്രതിജ്ഞ മലയാളം നെഞ്ചിലും മനസിലും വഹിക്കുന്നവർക്ക് ആവേശം നൽകുന്ന വരികൾ…❣️

മലയാളം മണക്കാത്ത കുറച്ചു കുഞ്ഞു പ്രവാസി തുമ്പികൾ വളരുന്നുണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി 🧚🧚‍♂️


ജനിച്ചു വളർന്നത് അന്യ നാട്ടിലാണ് എന്നിരിക്കെ “മണവും മമതയും ഇത്തിരി കൊന്നപ്പൂവും” മനസ്സിൽ ഉണ്ടാകാതെ പോയ നമ്മുടെ പൊന്നോമന തുമ്പികൾ.

കാലങ്ങൾ ആയുള്ള മലയാള പഠനം അവർക്കു “കല്ലെടുക്കൽ ” ആയിരുന്നല്ലോ.
ഈ തുമ്പികൾക്കു പറക്കാൻ ആകാശവും കുടിക്കാൻ തേൻ പൂക്കളും ഒരുക്കുന്ന സംഘമാണ്കൂട്ടരേ “മലയാളം മിഷൻ പ്രവർത്തകർ”

മലയാളം മിഷൻ… മലയാളം മിഷൻ…
ഇപ്പോൾ ഇടയ്ക്കിടെ കേൾക്കുന്നു അല്ലെ …?

പ്രിയപ്പെട്ടവരെ നമ്മുടെ മലയാളത്തെ അമ്മിഞ്ഞപ്പാൽ മണം ചോരാതെ നമ്മുടെ കുഞ്ഞുങ്ങളുടെ ചുണ്ടിലേക്കു പകരുകയാണ് ഈ ദൗത്യസംഘം .
“കണിക്കൊന്നയിലും”, “സൂര്യകാന്തിയിലും”, “ആമ്പലിലും”, “നീലകുറിഞ്ഞിയി”ലും ( ഓരോ കോഴ്‌സുകളുടെ പേരാണ് )
പാറിപ്പറന്നു നടന്നു നമ്മുടെ തുമ്പികൾ തേൻ നുകരട്ടെ…

ലോകത്തെ വിറപ്പിച്ച “കൊറോണക്ക് ” തൊടാൻ കഴിഞ്ഞില്ല ഈ മിഷൻ പ്രവർത്തകരെ.
പകരം കിറ്റുകൾ വിതരണം ചെയ്യുന്ന നോട്ടീസ് ഉണ്ടാക്കുകയും, വാർത്ത കുറിപ്പും ഡയറിക്കുറിപ്പും തയ്യാറാക്കുകയും ചെയ്യുന്നു കുഞ്ഞുങ്ങൾ.
വാട്സ് അപ്പ് നിർദേശങ്ങൾ വഴി
കഥ , കവിത, പോസ്റ്ററുകൾ, കത്തെഴുത്ത്…
അങ്ങനെ അങ്ങനെ

കുഞ്ഞു കുഞ്ഞു ഭാഷ വിത്തുകൾ…
ഭാവിയിലെ വലിയ വൃക്ഷങ്ങൾ ആണ്
അവർ വളർത്തുന്നത്…

മീനുകളുടെ പായാരവും
കിളികളുടെ കുറുകലും
ചെമ്പരത്തിയുടെ കൊഞ്ചികുഴയലും…

മനസ്സിനുള്ളിൽ മലയാളത്തിൽ അവർ കേട്ട് തുടങ്ങിയിട്ടുണ്ട്…

അവർ കേൾക്കട്ടെ…
കാണട്ടെ… അറിയട്ടെ…
അങ്ങനെ മലയാളത്തേനുണ്ട് പറന്നു നടക്കട്ടെ 

പറയാൻ കഴിയട്ടെ അവർക്കും
“എന്റെ ഭാഷ ഞാൻ തന്നെയാണ് “
എന്ന് 💕

അനുഗ്രഹമാണ് സുഹൃത്തുക്കളെ
ഇത്രയും തനിമയോടെ മലയാളം നമ്മുടെ കുഞ്ഞുങ്ങളിലേക്കു ഒഴുകി എത്തുന്നത്.

നന്ദി പറയേണ്ടത്‌ ആരോടാണ്

സൂസൻ മാമിനോട്…?
സേതു മാഷോട്…? ശശി മാഷോട്…?
അതോ അവരിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന മലയാള ഭാഷാജ്ഞാനത്തോടോ…?

അറിയില്ല.
എത്ര പറഞ്ഞാലും കുറയില്ല.
പ്രിയപ്പെട്ടവരെ…
അത്രമേൽ നിസ്വാർത്ഥ സ്നേഹം അവർ നമ്മുടെ കുഞ്ഞുങ്ങളുടെ മേൽ ചൊരിയുന്നുണ്ട് 🙏💞

ഇതിനു പിന്നിലും മുന്നിലും പ്രവൃത്തിക്കുന്ന ഓരോരോ സുമനസ്സുകളെയും
നന്ദിയോടെ ഓർക്കുന്നു 😇🙏

ഒരുപാട് സ്‌നേഹം ,
നന്ദി
പ്രാർഥന 🙏

സഫ്ന ബീഗം, അധ്യാപിക
മലയാളം മിഷൻ അബുദാബി

0 Comments

Leave a Comment

FOLLOW US