അച്ഛൻ…
മറക്കാൻ പറ്റാത്ത നോവായി എന്നിൽ നിറയാറുണ്ട്
സ്നേഹിച്ചു തീരാത്ത കനലായി എന്നും എരിയാറുണ്ട്
അച്ഛാ എന്ന് വിളിച്ചു മാറോടു ചേരുവാൻ കൊതിക്കാറുണ്ട്
ആ നെഞ്ചോട് ചേർന്നുറങ്ങാൻ വിങ്ങാറുണ്ട്
കൊതിച്ചിട്ട് കാര്യമില്ലായെന്നറിഞ്ഞു കൊണ്ടോ
എന്തോ എൻ മനം മൗനമായി തേങ്ങാറുണ്ട്
പറയുവാൻ കഴിയാഞ്ഞ മാപ്പിൻ്റെ പേരിൽ
ഇന്നും ഞാൻ ഉരുകി തീരാറുണ്ട്…
നിൻ ചിത എരിഞ്ഞ നിമിഷത്തിൽ
ഞാനും എൻ ആത്മാവും എരിഞ്ഞടങ്ങി
അച്ഛനായി നീ ഉള്ളതായിരുന്നു മകളെന്ന എൻ്റെ പുണ്യം
ഇനിയും ജനിക്കണമെനിക്ക് നിൻ മകളായി വരും ജന്മങ്ങളിലും…
വർഷ വത്സരാജ്, തലശ്ശേരി