വൈറസ്
(കേൾക്കാനായി താഴെ ക്ലിക്ക് ചെയ്യുക)


വൈറസിൻ ചിന്തകൾ വേട്ടയാടി

വീട്ടിലൊതുങ്ങി കഴിഞ്ഞീടുന്നു

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം കേൾക്കുന്നു കോവിഡെന്ന്

ചിന്തകളോരോന്നായ് കൂടിടുന്നു
ജലദോഷം തുമ്മല് വന്നീടുമ്പോൾ
കൊറോണയാണോന്നൊരു പേടിയുണ്ടേ

സ്കൂളുമടച്ചിട്ട് നാളേറെയായ്
പഠനത്തിൻ ഗതിയെന്ത് ചിന്തയുണ്ടേ

നാട്ടിലെ സ്മരണകൾ മധുര മൂറി
അവിടിനി പോകുവാൻ എന്നു പറ്റും

കാലനായ് വന്നിവൻ ചൈനയില്
മരണത്തിൻ സംഖ്യകൾ കൂട്ടികൊണ്ട്
ലോകം മുഴുവൻ വിലസിടുന്നു

അടവുകൾ പലതും പയറ്റി നോക്കി
ഇവനെ തുരത്തുവാൻ കഴിയുന്നില്ല

ആശതൻ തിരിനാളം കണ്ടീടുവാൻ
രാജ്യം അടച്ചിട്ടു ഭരണകൂടം

ഭീതി പരത്തീടും കാഴ്ച്ചകൾക്ക്
ഒട്ടും കുറവില്ല നീണ്ട് നീണ്ട്

ഇവനെ തുരത്തുവാനെന്തു മാർഗം
ശാസ്ത്രത്തിൻ ലോകം ഗവേഷണത്തിൽ

മനുഷ്യനെ തുരത്തുവാൻ വന്ന നിന്നോ-
-ടൊന്നിച്ചു നിന്നു പൊരുതും ഞങ്ങൾ.

ആരതി. എം, 9th ക്ലാസ്, ന്യൂഡൽഹി

3 Comments

ഹരികുമാർ May 8, 2020 at 7:31 am

പ്രവാസിയായ മലയാളിക്കുട്ടിയുടെ ആകുലത ഭംഗിയായി പകർത്തിയിരിക്കുന്നു. ആരതിക്ക് അഭിനന്ദനങ്ങൾ!

ambikapmenon@gmail.com May 8, 2020 at 9:19 am

അഭിമാനം… ആരതിക്ക് അഭിനന്ദനങ്ങൾ

എം.സി. അരവിന്ദൻ, ഡൽഹി May 8, 2020 at 10:16 am

വളരെ നന്നായിരിക്കുന്നു. നല്ല വ്യക്തമായി, സ്പുടതയോടെ ചൊല്ലി. അഭിനന്ദനങ്ങൾ.

Leave a Comment

FOLLOW US