വൈറസിനെ ചെറുക്കാം
ചെറിയൊരു ശ്രദ്ധയാൽ തടയാം നമുക്കീ
വലിയൊരു വൈറസിനൊന്നാകെ
കൂട്ടം കൂടാതിരിക്കുക നമ്മൾ
മാസ്കും ഗ്ലൗസും ധരിച്ചീടാം
സ്ഥിരമായ് കയ്യുകൾ സോപ്പാൽ കഴുകുക
തുടർച്ചയായ് ഇരുപതു സെക്കൻഡ്
അസുഖം വന്നവർ വൈദ്യനെ കാണാൻ
തെല്ലുമേ നേരം വൈകരുതേ
ചുമയും തുമ്മലും എന്നിവ വന്നാൽ
തൂവാലകൾ കൊണ്ട് മുഖം മറക്കാം
വൃത്തിയായ് വെടിപ്പായ് നടക്കാം നമുക്കീ
രോഗം ഒന്നായ് പ്രതിരോധിക്കാം
രചന – മഞ്ജു ജൈജു
മലയാളം മിഷൻ – അദ്ധ്യാപിക
കുവൈറ്റ് – എസ്എംസിഎ – ഫഹാഹീൽ