കൊറോണയെ തുരത്താം
(കേൾക്കാനായി താഴെ ക്ലിക്ക് ചെയ്യുക)
മുറ്റത്തെ മാവിന്റെ പൊത്തിലിരിക്കണ
മൈന പറഞ്ഞു കൈകഴുകാം
മാന്തളിരുണ്ടു മദിക്കും കുയിൽ പാടി
തൂവാല കൊണ്ടു മുഖം മറയ്ക്കാം
കൂട്ടിലടച്ചോരു തത്തമ്മ പെണ്ണിന്നു
പൂവാലൻ കോഴിയോടോതി മെല്ലെ
പോകല്ലേ പോകല്ലേ വീട്ടിന്നു വെളിയിൽ നീ
പോകയാലാപത്ത് വന്നുപോകും
വീട്ടിലും നാട്ടിലും ചുറ്റിത്തിരിയുന്ന
കാക്കയും പൂച്ചയും ഒത്തുചൊല്ലി
വീട്ടിലിരുന്നിടാം നേരിടാം നമ്മൾക്ക്
കൊറോണയെന്നൊരു വൈറസിനെ
സർക്കാരു ചൊല്ലുന്ന കാര്യങ്ങൾ വ്യക്തമായ്
കേൾക്കേണം നമ്മൾ ചെയ്‌തിടേണം
ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നോർക്ക്
നേർന്നീടാം ആയുരാരോഗ്യ സൗഖ്യം
ശ്രേയസ് കുമാർ
മലയാളം മിഷൻ വിദ്യാർത്ഥി
എൻഎച്ച്-1ഏരിയ, ഫരീദാബാദ്