കൊറോണയെ മറികടക്കും (അതിജീവന ഗാഥ )
(ആലാപനം: കെ.ദാമോദരൻ മാഷ്, മലയാളം മിഷൻ ബംഗളൂരൂ – കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)
നാടിനെ നടുക്കുവാൻ
വന്നിടും കൊറോണയെ
നാടിനൊപ്പം നിന്നു നാം
തളയ്ക്കണം തളയ്ക്കണം
ഓഖിയെ തളർത്തിയ
നിപയെ തുരത്തിയ
പ്രളയകാലം താണ്ടിയ
വിശ്വദീപമാണു നാം
കേളികേട്ട കേരള
മണ്ണിൽ നാം പണിയണം
അന്യനാടിനൊക്കെയും
നല്ല നല്ല മാതൃക
പേടി വേണ്ട ഒട്ടുമേ
വേണം വേണം ജാഗ്രത
നാടിനൊപ്പം നിൽക്കുക
വൃത്തിയോടെ നിൽക്കുക
കാവലുണ്ട് നായകർ
വേവലാതിയെന്തിന്
അതിജീവനത്തിന്റെ
ഗാഥകൾ രചിച്ചു നാം
കുതികുതിച്ചു പോവുക
വിജയം നേടിടും വരെ…
എടപ്പാൾ സി.സുബ്രഹ്മണ്യൻ