കൊട്ടും പാട്ടും

കുട്ടിക്കൊരു പാട്ടുണ്ടേ 
പാട്ടിന്നൊരു കൊട്ടുണ്ടേ 
കൊട്ടുമ്പോള്‍ കൂടുന്നേ 
കുട്ടിക്കൂട്ടം 

തട്ടല്ലേ മുട്ടല്ലേ 
തട്ട്യാലും വീഴല്ലേ 
മുട്ട്യാലും കുട്ടിത്തം 
പൊട്ടിക്കല്ലേ 

കൊട്ടട്ടേ പാടട്ടെ 
കട്ടയ്ക്കിരുട്ടല്ലേ  
കൊട്ടിക്കയറുമ്പോള്‍ 
വെട്ടമല്ലേ

ശ്രീജ സരസ്വതി
ഫ്രാന്‍സ്

0 Comments

Leave a Comment

FOLLOW US