മലയാളം മിഷന്‍ മുദ്രാചിത്രം

വിവിധ ഭാഷകളിലും വിവിധ നാടുകളിലും ജീവിക്കുമ്പോഴും ഓരോ പ്രവാസിയുടെ ഉള്ളിലും വികാരനിര്‍ഭരമായി മറ്റൊരു ഭാഷയും നാടും കുടികൊള്ളുന്നുണ്ടാകും. അതിന്‍റെ പേരാണ് മാതൃഭാഷ! അതിന്‍റെ പേരാണ് മാതൃനാട്! മലയാളികളും അങ്ങനെതന്നെയാണ്. പൊടുന്നനെ പെയ്യുന്ന ഒരു മഴ, ഒരു കാക്കക്കരച്ചില്‍, ഒരു മേളം, ഒരു തെരുവു പൂച്ച, മലയാളം അക്ഷരങ്ങള്‍ പോലെ വളഞ്ഞുപോകുന്ന ഒരു മേല്‍പ്പാലം…. പെട്ടെന്ന് ഓര്‍മ്മയില്‍ മലയാളിയെ കേരളത്തിലെ ഏതെങ്കിലും മലയോരത്തോ പുഴയരികിലോ എത്തിച്ചേക്കാം. ഒരു ഉത്സവപ്പറമ്പോ പെരുന്നാള്‍ തെരുവോ നിനവിലേക്ക് ഇരമ്പി വന്നേക്കാം. ഒരു തോണിപ്പാട്ട് താളംകൊട്ടിയേക്കാം. ഈയൊരാശയമാണ് മലയാളം മിഷന്‍റെ മുദ്രാചിത്രത്തിന്‍റെ അകമൊഴി.

ആശയാവിഷ്കാരം: അരുണ്‍ ശ്രീപാദം, അന്‍വര്‍ അലി
നിര്‍മ്മാണം: മലയാളം മിഷന്‍, കേരള സര്‍ക്കാര്‍

0 Comments

Leave a Comment

FOLLOW US