മലയാളം മിഷൻ
(ആലാപനം: ഷബീന ടീച്ചര്‍, ബറോഡ, മലയാളം മിഷൻ – കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

ഞങ്ങളുടെ ഗുജറാത്തിലും മിഷനൊന്നു വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
ശ്രേഷ്ഠ ഭാഷാ പദവി കിട്ടിയ
എന്റെ ഭാഷ വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
മലയാളത്തിൻ തനിമ കാട്ടാൻ
മിഷനൊന്നു വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ

കണിക്കൊന്ന സൂര്യകാന്തി
പുസ്തകങ്ങൾ വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
ആമ്പൽ നീലക്കുറിഞ്ഞിയും
പൂവിട്ടങ്ങു നിന്നെടോ

സർട്ടിഫിക്കേറ്റ് കോഴ്സായ കണിക്കൊന്ന വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
ഡിപ്ലോമ ,ഹയർ ഡിപ്ളോമ സൂര്യകാന്തി,ആമ്പലും
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
സീനിയർ ഹയർഡിപ്പോമ നീലക്കുറിഞ്ഞി വന്നെടോ
കുട്ടികളും, മുതിർന്നവരും കൂട്ടം കൂടി വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
പാട്ടു ചൊല്ലി കഥകൾ ചൊല്ലി
എന്റെ ഭാഷ പഠിച്ചെടോ

നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
പ്രവേശനോത്സവം നടത്തി ഞങ്ങളും തുടങ്ങിയെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
പരീക്ഷപ്പേടി ഒന്നുമില്ല പഠനോത്സവം ആണെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
ഉത്സവങ്ങൾ ആഘോഷങ്ങൾ
എല്ലാം വീണ്ടും വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
എന്റെ മാതൃഭാഷയിന്നു ലോകമൊക്കെയായെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ
ഞങ്ങളുടെ ഗുജറാത്തിലും മലയാളം മിഷൻ വന്നെടോ
നാടുചുറ്റി മേടുചുറ്റി മിഷനൊന്നു വന്നെടോ

മിനി ജോയ് തോമസ്, സിൽവാസ
ഗുജറാത്ത്‌ മിഷൻ അദ്ധ്യാപിക

0 Comments

Leave a Comment

FOLLOW US