ഉത്സവപറമ്പിലെ ആന…

(ആലാപനം: കെ.ദാമോദരൻ മാഷ്, മലയാളം മിഷൻ ബംഗളൂരൂ – കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

കാടിറങ്ങിപ്പോന്ന നേരത്തു തോന്നാത്ത
കാര്യം കൊണ്ടെന്തുണ്ടു കാര്യം
നട്ടം തിരിയുന്നൂ നട്ടുച്ച നേരത്തു
നട്ട വെയിലിന്റെ കാട്ടിൽ.

ഉച്ചത്തിൽ പൊട്ടുന്ന
പൊട്ടാസിനൊച്ചയിൽ
ഉച്ചക്കിറുക്കു വന്നീടും
കണ്ടതു കണ്ടതു കുത്തിപ്പൊളിച്ചിട്ടു
മിണ്ടാതെ പോകുവാൻ തോന്നും.

ഉത്സവമാണത്രെ ഉത്സാഹമാണത്രെ
മത്സര കൊട്ടുകാരത്രെ
കാതു പൊളിക്കുന്ന കോപ്രായം
കാട്ടീട്ടു കഷ്ടപ്പെടുത്തുന്ന കൂട്ടം.

നാടു തീരും നേരം കാടു തുടങ്ങുന്നു
ഉത്സവ മത്സരമില്ല പിന്നെ
കാടു തീരും നേരം നാടു തുടങ്ങുന്നു
കാടിന്റെ നീതിയോ ഇല്ല പിന്നെ.

പി.ടി. മണികണ്ഠൻ പന്തലൂർ

0 Comments

Leave a Comment

FOLLOW US