മലയാണ്‍മ 2020 – അധ്യാപക സഹവാസ ക്യാമ്പ്

തിരുവനന്തപുരം: മലയാളം മിഷന്‍ മുതിര്‍ന്ന അധ്യാപകര്‍ക്കായി മലയാണ്‍മ 2020 – അധ്യാപക സഹവാസ ക്യാമ്പ് ഒരുങ്ങുന്നു. ഫെബ്രുവരി 21, 22, 23 തീയതികളില്‍ തിരുവനന്തപുരത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 21 ന് വി.ജെ.ടി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മലയാളം മിഷന്‍ ഭാഷാസാങ്കേതിക മികവിനായി ഏര്‍പ്പെടുത്തിയ പ്രഥമ ഭാഷാപ്രതിഭാ പുരസ്കാരം ഐസിഫോസിന് ചടങ്ങില്‍ സമ്മാനിക്കും. കൂടാതെ മലയാളം മിഷന്‍റെ റേഡിയോ സംരംഭമായ റേഡിയോ മലയാളത്തിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഒപ്പം ലോകകേരള സഭയോടനുബന്ധിച്ച് മലയാളം മിഷന്‍ നടത്തിയ പ്രവാസി സാഹിത്യ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. 22, 23 തീയതികളില്‍ ശ്രീകാര്യം മരിയാ റാണിയിൽ സെന്‍ററിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്‍റെ ഭാഗമായി വിവിധ കലാ പരിപാടികളും അരങ്ങേറും.

0 Comments

Leave a Comment

FOLLOW US