വിടരുന്ന പൂമൊട്ട്
ജീവിത വഴികളിൽ മൗനം പൂണ്ടു
ചിരിയും ചിന്തയുമില്ലാതെ
ഒരു പൂമൊട്ടായ് വന്നീ ഭൂവിൽ
പൂവായ് വിടരാൻ കൊതിയോടെ
നറുമണമേകി വിടരും നേരം
ഒരു ചെറുകണമായ് നീയെന്നിൽ
പുൽകാൻ വന്നൊരു കുളിർകാറ്റായി
എന്നും എന്നിൽ നിറയും നീ
സ്വപ്നം വിടരും നിറനിമിഷങ്ങൾ
കൊഴിയാതടരാതെന്നും കൂടെ
ദിനരാത്രങ്ങൾ പലതു കഴിഞ്ഞു
ഇതളുകൾ വാടി കൊഴിയാറായ്
ക്ഷണികം ജീവിതമെന്നറിയുന്നു
പതിയെ പൊഴിയും പൂപോലെ
മണ്ണിൽ പറ്റിച്ചേർന്നു കിടന്നാ
മഴയിൽ മെല്ലെയലിഞ്ഞേ പോയ്
ഇനിയൊരു മൊട്ടായ് തിരികെ വരാൻ
സ്നേഹം നിറയും നിന്നിൽ ചേരാൻ
വീണ്ടും പുതിയൊരു പുലരി പിറക്കും
അന്നാ ചെടിയിൽ വിടരാം ഞാൻ
വിരഹം നൽകിയ വേദനയാൽ
വിട ചോദിപ്പൂ നിന്നോടായ്.
ശ്രീജ ഗോപാൽ
മലയാളം മിഷൻ ബെസ്താൻ
സൂറത്ത്, ഗുജറാത്ത്