മധുരമലയാളം

ഭാഷാരീതി ഭാഷണരീതി
ഭൂഷണമേകും മലയാളം
ഭാരതഭൂവിൽ പ്രഭചൊരിയും
ഭാഷാശ്രേഷ്ഠമെൻ മലയാളം

മാമല നാടിൻ മലയാളം
മഹിമയുണർത്തും മനതാരിൽ

മാറ്റൊലികൊള്ളും മലയാളം
മേന്മകളേകിയ മലയാളം.

നാടും വീടും വിട്ടാലും
നാവിൽ വരുമെൻ മലയാളം
നറുമണമുള്ളൊരു മലയാളം
നമ്മിൽ വിടുർന്നൊരു മലയാളം

അർഹതയേകിയ ജ്ഞാനപീഠം
ആദ്യം തന്നൊരു മലയാളം
അല്പം ചേർന്നൊരുദേവഭാഷ
അനശ്വരമേകാൻ മലയാളം

നമ്മിലെ നന്മ വിലസീടാൻ
നാവിൽ വിടരാൻ മലയാളം
നല്ലൊരു ക്ഷേമം മാടിവിളിക്കാൻ
നമ്മുടെ ഭാഷ മലയാളം

പാരിൽ കാണാം മലയാളം
പാരിൻ ഭാഗ്യം മലയാളം
പുണ്യം വിതറും മലയാളം
പെറ്റമ്മപോലെൻ മലയാളം

ഭാഷാരീതി ഭാഷണരീതി
ഭൂഷണമേകും മലയാളം
ഭാരതഭൂവിൽ പ്രഭചൊരിയും
ഭാഷാശ്രേഷ്ഠമെൻ മലയാളം

തമ്പാൻ നായർ
ബോപ്പൽ മലയാളം മിഷൻ കേന്ദ്രം
അഹമ്മദാബാദ്

0 Comments

Leave a Comment

FOLLOW US