കൊഴിഞ്ഞ ഓർമ്മകൾ
കൊഴിഞ്ഞ ഇലകൾ പോൽ
കഴിഞ്ഞ പോയ ദിനങ്ങളെല്ലാമെൻ
ജീവിതവടു വൃക്ഷചില്ലയിൽ നിന്നും
കൊഴിഞ്ഞു വീണൊരു
കരിയില പോലെയാ
കഴിഞ്ഞു പോയോരു
കാലത്തിൻ ഓർമ്മകളും
സന്താപസന്തോഷ
ദിനങ്ങളൊന്നാകെ
എൻമനസ്സിൻ
അന്തരംഗത്തിലായ്
പൂത്തുലഞ്ഞെന്നും
സുഗന്ധം തുളുമ്പു
മൊരോർമ്മയായും
അതിലേറെ
നന്ദിയോടിന്നിതാ
നിന്മുന്നിലായ്
എൻ ദൈവമേ
കൊടുങ്കാറ്റിലും പേമാരി
യാലുള്ള പ്രളയത്തിലും
തൻ പ്രാണനു വേണ്ടി
പിടഞ്ഞൊരാ നേരത്തും
കൈത്താങ്ങേകി
നീ രക്ഷയാതേകി
നീ എന്നേയും
എൻപ്രിയരെയും
കരുണതൻ കടാക്ഷമതേകി
ഭിക്ഷയായേകിയ
എൻ ജീവിതമിന്നിതാ
നിൻ പാദപങ്കജത്തിൽ
ചേർത്തുവെച്ചു നന്ദിയാൽ
മിഴിനീരോടെ ഞാൻ
വന്ദനം ചെയ്തീടുന്നു
ദൈവമേ നിൻമുന്നിലിന്നിതാ
കുഞ്ഞുമോൾ സ്റ്റാലിൻ
മലയാളം മിഷൻ ടീച്ചർ
വാപി