ഭൂമി മലയാളം
(ആലാപനം: കെ.ദാമോദരൻ മാഷ്, മലയാളം മിഷൻ ബംഗളൂരൂ – കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

>

എവിടെവിടെ മലയാളി
അവിടവിടെ മലയാളം
ഭുവനം നിറഞ്ഞു
കവിയുന്ന മന്ത്രം

മലപോലെ തലപൊക്കി
നിൽക്കുന്ന ഭാഷ
അലയാഴി പോലെ
മനസ്സുള്ള ഭാഷ

അറിവിന്റെ അറ തുറ-
ന്നീടുവാൻ കൈകളിൽ
‘അ, മുതൽ റ,’ വരെ
അക്ഷരത്താക്കോൽ

കിളിപാടും പാട്ടുകൾ
കഥകളിച്ചേലുകൾ
ഓളം മുറിച്ചു
കുതിക്കുന്ന ശീലുകൾ

ഓണം മണക്കുന്ന
പൂവുകൾ, കാവുകൾ
ഓലയും പീലിയും
മാവും പിലാവും

നാക്കിലവെച്ചു
വിളമ്പിയ ഭംഗികൾ
കാക്കുവാൻ കൈ കൂപ്പി
നിൽക്കുന്നു ഞങ്ങൾ

എടപ്പാൾ സി. സുബ്രഹ്മണ്യൻ

 

0 Comments

Leave a Comment

FOLLOW US