ആദ്യ പാഠം
ഒന്നാം ക്ലാസ്സില്‍
ആദ്യമായി കിട്ടിയ
കല്ലുസ്ലേറ്റില്‍
അധ്യാപകന്‍ വലിയൊരു
വട്ടപ്പൂജ്യം തന്നപ്പോള്‍
സങ്കടംകൊണ്ട്
കണ്ണീരടക്കാന്‍
കഴിഞ്ഞില്ല
അടുത്തിരുന്ന കുഞ്ഞുകൂട്ടുകാരി
കണ്ണീര്‍ തുടച്ചുതന്ന്
ഒരു മഷിത്തണ്ട് നീട്ടിയപ്പോള്‍
കല്ലുസ്ലേറ്റില്‍ മായ്ക്കാന്‍ കഴിയുന്ന
ഒരുവലിയലോകംതെളിഞ്ഞുവന്നു.
പിന്നെയൊരിക്കല്‍
വലിയ ഒന്നിനോടൊപ്പം
രണ്ടു വട്ടപ്പൂജ്യംകൂടി
കിട്ടിയപ്പോള്‍
ദൂരെവലിച്ചെറിഞ്ഞ
മഷിത്തണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു
പരാജയമാണ് വിജയത്തിന്‍റെ
ആദ്യപാഠം
കെ.പി.അജിതന്‍, ഡല്‍ഹി ചാപ്റ്റര്‍