പുത്തരിച്ചോറ്

പച്ചക്കതിരുകള്‍ കൊത്തിനടക്കും
പച്ചയുടുത്തൊരു തത്തമ്മേ
പുഞ്ചപ്പാടം കൊയ്തുമെതിച്ചു
പുത്തരിച്ചോറുണ്ണാന്‍ പോരുന്നോ?

പുത്തരിച്ചോറുണ്ണാന്‍ വന്നാലോ
പത്ത് കറി കൂട്ടി ചോറുതരാം
പായസം പപ്പടം കൂട്ടിയുണ്ണാം
പച്ചയുടുപ്പൊന്നു തുന്നിത്തരാം

പുത്തരിയൂണ് കഴിയുമ്പോള്‍
പത്ത് നിറപറ നെല്ലുതരാം
പത്തരമാറ്റുള്ള കൂടൊരുക്കാം
പുത്തരി ചോറുണ്ണാന്‍ പോരുന്നോ?

ജോഷി തയ്യില്‍, താരാപ്പൂര്‍

0 Comments

Leave a Comment

FOLLOW US