പഠനോത്സവഗാനം

ഉത്സവമായെങ്ങും അറിവിന്‍
പുത്തരിയായെങ്ങും
മലയാളത്തിന്‍ ആത്മാവറിയും
ഉത്സവമായെങ്ങും
പഠനോത്സവമായെങ്ങും
നട്ടു നനച്ചു വളര്‍ത്തിയ വിത്തുകള്‍
അക്ഷര മലരായ് വിരിയുമ്പോള്‍
അഭിമാനത്തിന്‍ വര്‍ണ്ണത്തേരില്‍
പൂമ്പാറ്റകളായ് ചെന്നീടാം.
വരൂ വരൂ ഉത്സവമായ്….
മലയാളത്തിന്‍ കളിചിരിയായ്
(ഉത്സവമായെങ്ങും…)

മലയാളത്തിന്‍ മണമെന്ത്
കൊതിയേറുന്നൊരു മധുരമണം
കഥയും കവിതയും കൊട്ടും കുഴലും
അറിവിന്നുത്സവ മഹാമഹം…..
വരൂ വരൂ ഉത്സവമായ്……
മലയാളത്തിന്‍ കളിചിരിയായ്…

പി. ടി. മണിക്ണ്ഠന്‍, പന്തലൂര്‍

0 Comments

Leave a Comment

FOLLOW US