ഗദ്ഗദം
ഇനിയൊന്നു തിരയട്ടെ
ഞാന്‍ എന്നിലെ കുറവുകള്‍
നേരമൊട്ടുമില്ലാതെ
പോയത് ചികയുവാന്‍
ഒരു വേള പിഴവെങ്ങാന്‍
വന്നുപോയെങ്കിലോ
എന്നറിയാതെ ഉഴന്നെന്‍
മനമീ രാവിന്‍ യാമങ്ങളില്‍
നഷ്ടബോധത്തിന്‍റെ ഈ
ഏകാന്ത തുരുത്തിലൊരു
തെറ്റെങ്കിലും തിരുത്തിശാന്തി
തന്‍ തീരമണയട്ടെ ഞാന്‍
സ്മിത എസ് നായര്‍, ഉമര്‍ഗാവ്