വൈറ്റമിൻ ഡി
(രണ്ടാം ഭാഗം)

ടീച്ചർ:

“പക്ഷിയും പൂച്ചയും വെയിലുകൊണ്ടാൽ
എങ്ങനെ കിട്ടുമീ വൈറ്റമിൻ ഡീ ?”

നിങ്ങൾ ചോദിച്ചൊരീച്ചോദ്യത്തിന്
ഉത്തരം കിട്ടിയോ കുട്ടികളേ….

കുട്ടികൾ:

ഉത്തരം തേടിയലഞ്ഞെങ്കിലും
കിട്ടിയിട്ടില്ല ശരിയുത്തരം

ടീച്ചർ:

പക്ഷിയിടക്കിടെ തൂവലുകൾ
കൊത്തിച്ചികയുന്ന കണ്ടിട്ടില്ലേ.
പൂച്ചയിയിടക്കിടെ രോമമെല്ലാം
നന്നായി നക്കിത്തുടക്കുകില്ലേ.

സൂര്യപ്രകാശത്തിൻ സാന്നിദ്ധ്യത്തിൽ
വൈറ്റമിൻ ഡീയായി മാറിടുന്ന
രാസവസ്തുക്കൾ പുറത്തുതള്ളും.

പക്ഷിയും പൂച്ചയും നല്ല പോലെ
ഈ രാസവസ്തുക്കൾ തൂവലിലും
രോമത്തിലുമെല്ലാം പറ്റി നിൽക്കും.
രാസവസ്തുക്കളിൽ വെയിലു കൊണ്ടാൽ
വൈറ്റമിൻ ഡീയായി മാറ്റപ്പെടും.

തൂവലിൽ, രോമത്തിൽ പറ്റി നിൽക്കും
വൈറ്റമിൻ ഡീയേയകത്തെടുക്കാൻ
പക്ഷികൾ തൂവൽ ചികഞ്ഞിടുന്നൂ.
പൂച്ചകൾ നക്കിത്തുടച്ചിടുന്നൂ!!

കുട്ടികൾ:

വൈറ്റമിൻ ഡീയായി മാറിടുന്ന
രാസവസ്തുക്കളെന്തൊക്കെയാണ്?

ടീച്ചർ:

ഡീഹൈഡ്രോ കൊളസ്റ്റ്രോളിൽ വെയിലു വീണാൽ
വൈറ്റമിൻ ഡീ-3 ആയ് മാറുമല്ലോ

ഡീഹൈഡ്രൊ കൊളസ്റ്റ്രോൾ മനുഷ്യർക്കുണ്ട്
പക്ഷിമൃഗാദികൾക്കെല്ലാമുണ്ട്

എർഗ്ഗോസ്റ്റിറോളെന്ന രാസവസ്തു
ഉണ്ടായിടും. ചില വർഗ്ഗങ്ങളിൽ
എർഗ്ഗോസ്റ്റിറോളിൽ വെയിലു വീണാൽ
വൈറ്റമിൻ ഡീ-2 ആയ് മാറുമല്ലോ.

പ്രമോദ് കെ.എം

 

വൈറ്റമിൻ ഡി (ഒന്നാം ഭാഗം)

 

1 Comment

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content