പൂമുറ്റം

മഞ്ഞിന്‍തുള്ളിയാല്‍
ഈര്‍പ്പം കുതിര്‍ന്നൊരാ
മണ്ണിനെ നോക്കി ഞാനി-
ത്തിരി നിന്നുപോയ്

പിച്ചക പൂവിന്‍ നിറ-
മാര്‍ന്നൊരാ പഞ്ചാര
മണ്ണിന്‍റെ ഗന്ധം നുകര്‍ന്നു
ഞാനിത്തിരി നിന്നുപോയ്

എന്നോര്‍മ്മകള്‍ ഊഴിയിട്ട-
ങ്ങനെ പിന്നോട്ട് മാറി
തറവാടിന്‍ പൂമുഖപടി-
തന്‍ താഴയായുളള തിരുമുറ്റ-
മതിലൊന്നോടി കളിച്ചതും
കണ്ണന്‍ ചിരട്ടയില്‍ മണ്ണപ്പം
ചുട്ടതും വീടുകളിച്ചതും

കൂട്ടരമുമൊത്ത് അപ്പച്ചി
വീട്ടില്‍ വിരുന്നിന്ന് പോയതും
പ്ലാവില പാത്രത്തില്‍ സദ്യ-
യുണ്ടതും മങ്ങാത്ത
മായാത്തരോര്‍മയായ് ഇന്നു-
മെന്‍ മനമതില്‍ തങ്ങിടുന്നു.

മുറ്റത്തിന്‍ നടുവിലായ്
പൂത്തുലഞ്ഞുള്ളൊരാ
പിച്ചകപന്തലും പൂക്കളും
നറുമണവും നേരോര്‍മയായ്
എന്നില്‍ തെളിഞ്ഞിടുന്നു.

മാതുലനോമനിച്ചാരോമ-
ലെന്നപോല്‍ കോട്ടംവരാ-
തെന്നും നീര്‍വീഴ്ചയേകി
താലോലമേറ്റൊരാ പിച്ചക
പന്തലോ ഇന്നില്ല മാതുലനോ
ഓര്‍മ്മതന്‍ ചെപ്പിലൊളിച്ചു
പോയ് അറിയാതെ തുളുമ്പിയ
മിഴികള്‍ തുടച്ചു മെല്ലവെ
ഹൃദയനൊമ്പരത്താലെ
ഇതോര്‍ത്തുപോയ്

പോയദിനങ്ങള്‍ തിരികെ
വരുമെങ്കില്‍ ………………….
ഒന്ന് കാലം തിരിച്ചു
നടന്നുവെങ്കില്‍ ………………..

കുഞ്ഞുമോള്‍ സ്റ്റാലിന്‍, വാപി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content