നെന്‍മണി

മുറ്റത്ത് വിതറിയ നെന്‍മണി
തിന്നുവാന്‍ കൂകി പറക്കുന്ന
പ്രാവ് വന്നു

നെന്‍മണി തിന്നുന്ന പ്രാവിനെ
കണ്ടതും കൂടെ കൊറിക്കുവാന്‍
കാക്ക വന്നു

കൊത്തിക്കൊറിക്കുന്ന കാക്കയെ
കണ്ടതും കൂടെ കളിക്കുവാന്‍
തത്ത വന്നു

തത്തിക്കളിക്കുന്ന തത്തയെ
കണ്ടതും മീശവിറപ്പിച്ച്
പൂച്ചവന്നു

മീശ വിറയ്ക്കണ പൂച്ചയെ
കണ്ടതും ഭൗ ഭൗ കുരയ്ക്കണ
നായ വന്നു

ഭൗ ഭൗ കുരയ്ക്കണ നായയെ
കണ്ടതു പക്ഷികള്‍ എല്ലാം
പറന്നകന്നു

ജോഷി തയ്യില്‍, താരാപ്പൂര്‍

0 Comments

Leave a Comment

FOLLOW US