ജലരോദനം

കാലത്തുണർന്നു
പല്ലുതേക്കാനായി
വെള്ളക്കുഴലിന്റെ
മകുടം തിരിച്ചു.

വന്നതില്ല ജലം,
പിന്നെ, കേട്ടത്
ശൂ..ന്നൊരു
ശബ്ദമല്ലോ…

വെള്ളമില്ല നാട്ടിൽ
കിണറു, കുളങ്ങൾ
പുഴയിലൊന്നും.

ഡാമുകളൊക്കെ
വറ്റിക്കഴിഞ്ഞു
ചേറും ചെളിയും
വരണ്ടുണങ്ങി.

ജന്തുമൃഗാദികൾ
പക്ഷികളൊക്കെയും
വെള്ളമില്ലാതെ
ചത്തൊടുങ്ങി.

മേഘം വിതച്ചു
മഴയുണ്ടാക്കാൻ
ഖജനാവിലൊട്ടും
കാശുമില്ല.

കാറ് കഴുകിയും
തോട്ടം നനച്ചും,
റോഡ് കഴുകിയു
മൊരുകാലമെല്ലാം.

കുടിവെള്ളമാകെ
ധൂർത്തടിച്ച,
മാനവരെല്ലാം
മാനം നോക്കി.

മഴവെള്ളമെങ്കിലും
കിട്ടുവാനായി
നാളുകളേറെ
കൊതിച്ചിരുന്നു.

ഉണക്കമരത്തിൽ
തപസ്സിരുന്ന
വേഴാമ്പലപ്പോൾ
പരിഹസിച്ചത്രേ…

“ഇന്ന് ഞാൻ നാളെ നീ”
യെന്നു മാത്രം.

സതീഷ് തോട്ടശ്ശേരി
മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

FOLLOW US