സമാന്തര പ്രവേശനം എന്ത് ? എങ്ങനെ?

ലയാളം മിഷന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമായ തീരുമാനമാണ് ലാറ്ററല്‍ എന്‍ട്രി അഥവാ സമാന്തര പ്രവേശനം. 8 വയസായ കുട്ടിയാണ് സാധാരണ നിലയില്‍ കണിക്കൊന്ന കോഴ്സ് പൂര്‍ത്തിയാക്കി സൂര്യകാന്തിയിലേക്ക് എത്തുക. അതായത് 5 വയസ് മുതല്‍ 3 വര്‍ഷത്തോളം കുട്ടി കണിക്കൊന്ന പഠിതാവായി തുടരണം. ഒരുപക്ഷേ 8 വയസ്സില്‍ കൂടുതലുള്ള ചില പഠിതാക്കളും കണിക്കൊന്ന കോഴ്സില്‍ തുടരുന്നുണ്ടാവും. ഇത്തരം കുട്ടികള്‍ക്ക് ഉയര്‍ന്ന ഭാഷാ ശേഷികള്‍ ഉണ്ടെന്നും അവര്‍ അടുത്ത കോഴ്സില്‍ പഠിക്കുവാന്‍ പ്രാപ്തിയുള്ളവരാണെന്നും അധ്യാപികയ്ക്ക് ബോധ്യപ്പെട്ടാല്‍ അത് സാധ്യമാക്കുന്നതിനുള്ള സംവിധാനമാണ് മലയാളം മിഷന്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമാന്തര പ്രവേശനം.

2019 ല്‍ മലയാളം മിഷന്‍റെ പുതുക്കിയ പഠനസമീപന രേഖയില്‍ 67-68 പുറങ്ങളിലായി അത് വിശദീകരിച്ചിട്ടുണ്ട്. അതില്‍ പരാമര്‍ശിച്ചിട്ടുള്ള നിബന്ധനകള്‍ താഴെ സൂചിപ്പിക്കുന്നു.

  • സൂര്യകാന്തി, ആമ്പല്‍ കോഴ്സുകളിലേക്ക് മാത്രമേ സമാന്തര പ്രവേശനം അനുവദിക്കുകയുള്ളൂ.
  • സൂര്യകാന്തിയിലേക്ക് സമാന്തര പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ 8 വയസിന് മുകളിലും ആമ്പലില്‍ പ്രവേശനം തേടുന്നവര്‍ 10 വയസിന് മുകളിലും പ്രായമുള്ളവരായിരിക്കണം.
  • ഈ പഠിതാക്കള്‍ ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്സിന് ആവശ്യമായ അടിസ്ഥാന ശേഷികള്‍ (പഠനനേട്ടങ്ങള്‍) നേടിയിട്ടുണ്ടായിരിക്കണം.
  • ഓരോ കോഴ്സിന്‍റെയും പഠനനേട്ടങ്ങളുടെ ഗ്രിഡ് സമീപന രേഖയിലെ 106 മുതല്‍ 110 വരെയുള്ള പുറങ്ങളില്‍ കൊടുത്തിട്ടുണ്ട്. സമാന്തര പ്രവേശനത്തിനായി പഠിതാക്കള്‍ക്ക് ഈ പഠനനേട്ടങ്ങള്‍ക്കനുസരിച്ചുള്ള പ്രവേശന പരീക്ഷ നടത്തുന്നതായിരിക്കും.
  • പ്രവേശന പരീക്ഷ മലയാളം മിഷന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. അതിനായി ഓരോ പഠനകേന്ദ്രവും സമാന്തര പ്രവേശനം ആഗ്രഹിക്കുന്ന പഠിതാക്കളുടെ വിശദാംശങ്ങള്‍, പ്രവേശന പരീക്ഷ ആവശ്യമാക്കിയ സാഹചര്യം എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷ മലയാളം മിഷന്‍റെ കേന്ദ്ര ഓഫീസിലേക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഫോണ്‍ മുഖേനയോ ഇ-മെയില്‍വഴിയോ ബന്ധപ്പെടുമല്ലോ.

 

സേതുമാധവന്‍.എം, രജിസ്ട്രാര്‍, മലയാളം മിഷൻ

0 Comments

Leave a Comment

FOLLOW US