വൈറ്റമിൻ ഡി
(ഒന്നാം ഭാഗം)

ടീച്ചർ:

നമ്മുടെയെല്ലാം തൊലിക്കുമേലെ
സൂര്യപ്രകാശം ശരിക്കു വീണാൽ
രാസപ്രവർത്തനം സംഭവിച്ച്
വൈറ്റമിൻ ഡീയായ് നമുക്കു കിട്ടും.

ഈ വൈറ്റമിൻ ഡീ കുറഞ്ഞുപോയാൽ
എല്ലുകൾക്കെല്ലാം ബലം കുറയും

പക്ഷെയീ വൈറ്റമിൻ കൂടിയാലോ
മൂത്രത്തിൽ കല്ലു വരും! കുഴയും.

കുട്ടികൾ:

പക്ഷികൾക്കാണെങ്കിൽ തൂവലുണ്ട്
പൂച്ചകൾക്കാണെങ്കിൽ രോമമുണ്ട്
ഉള്ളിലായുള്ള തൊലിപ്പുറത്തെ
തൂവലും രോമവും മൂടുകില്ലേ?

പക്ഷിയും പൂച്ചയും വെയിലുകൊണ്ടാൽ
എങ്ങനെ കിട്ടുമീ വൈറ്റമിൻ ഡീ ?

ടീച്ചർ:

ഏറെമികച്ചൊരീ ചോദ്യം കേട്ട്
സന്തോഷം തോന്നുന്നു കുട്ടികളേ…
വായനശാലയിൽ‌പ്പോയി നിങ്ങൾ
പുസ്തകമെല്ലാം പരതിനോക്കൂ
ഇന്റർനെറ്റിൽ നിങ്ങൾ തപ്പി നോക്കൂ
മറ്റുള്ളവരോടുമന്വേഷിക്കൂ….
എന്നിട്ടുമുത്തരം കിട്ടിയില്ലേൽ
ഞാൻ തന്നെ ചൊല്ലാം അടുത്ത ക്ലാസ്സിൽ.

പ്രമോദ്. കെ.എം

 

വൈറ്റമിൻ ഡി (രണ്ടാം ഭാഗം)

 

Tags: , ,

1 Comment

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content