നീലവാല്‍ തുമ്പിയെ കണ്ടതുണ്ടോ?

കുന്നിന്‍ ചെരുവിലെ ചായ്പ്പിന്റെയോരത്ത്
ചാരുനീലാംബരം പൂത്തനേരം….
അണ്ണാറക്കണ്ണനും നീലവാല്‍ തുമ്പിയും
ഉല്ലാസത്തോടെ വിലസുന്ന നേരം
കുട്ടിയും കോലുമോളിച്ചു കളികളും
കലപിലക്കിളികളും കോലാഹലം……

മാനം കറുത്തതും പേമാരി പെയ്തതും
മലയോരമിടിവിട്ടി ഞെട്ടി വിറച്ചതും
മണ്ണിന്റെ മക്കള്‍തന്‍ നെഞ്ചു പിളര്‍ന്നതും
മലവെള്ളപാച്ചിലിലെങ്ങോ മറഞ്ഞതും

മണ്ണില്‍ പുതഞ്ഞൊരാ കളിവണ്ടിയോടി
കരിമാടികുട്ടനെ കണ്ടതുണ്ടോ
ചെല്ലക്കിളികളെ കേട്ടതുണ്ടോ?
നീലവാല്‍തുമ്പിയെ കണ്ടതുണ്ടോ?

എം സേതുമാഷ്, രജിസ്ട്രാര്‍, മലയാളം മിഷൻ

 

0 Comments

Leave a Comment

FOLLOW US