പൊന്നോണനാളില്
കര്ക്കിടകത്തിന് ഇരുള്‍മാറി
ശ്രാവണം വന്നു പൊന്‍ വിളക്കായി
പൊന്നോണനാളിന്‍ വരവേല്പിന്
ഓണനിലാവുമൊളി വിതറി
പുലരിയില്‍ പൂവിതള്‍ വിടര്‍ന്നു
പുതു വസന്തത്തെ വരവേറ്റു
കതിരവന്‍ പൊന്കതിര് വീശി
പവിഴങ്ങള്‍ വിതറിയ പോലെ
തുമ്പയും മുക്കൂറ്റിപ്പൂവുകളും
ചാരുത നെയ്യും തൊടിയിലെങ്ങും
തുമ്പിയും ചിത്രപതംഗങ്ങളും
വര്‍ണങ്ങള്‍ തൂകി വിരുന്നുവന്നു.
പൂവിളികേട്ടു മനമുണരാന്‍
പൂക്കളം കണ്ട് മിഴിനിറയാന്
പൊന്നോണം വന്നു പടിവാതിലില്‍
പൊന്നിന് കതിര്‍ക്കുല പൂത്തപോലെ
നല്ലൊരുനാളിന്റെ ഓര്‍മകളാം
പൊന്നോണനാളൊന്ന് വന്നിടുമ്പോള്‍
നന്മതന് പൂവിളി കേട്ടിടട്ടെ
നന്മനിറയട്ടെ മന്നിലെങ്ങും
മിനിജോയിതോമസ്
സൂര്യകാന്തി
സില്‍വാസ്സ