കുഞ്ഞാട്
കിങ്ങിണി കെട്ടിയ കുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
വെള്ളനിറത്തിലുടുപ്പിട്ട്
പഞ്ഞികണക്കൊരു കുഞ്ഞാട്
ഓടിയടുക്കും കുഞ്ഞാട്
അകിടിലിടിക്കും കുഞ്ഞാട്
പാലുകുടിക്കും കുഞ്ഞാട്
പ്ലാവില തിന്നും കുഞ്ഞാട്
അമ്മ കുടിക്കും കാടിയിലുള്ള
പഴത്തൊലി തിന്നും കുഞ്ഞാട്
പെട്ടെന്നമ്മിണീയെന്നു വിളിക്കും
ഉണ്ണിക്കുട്ടനടുത്തേക്കോടി
സ്‌നേഹത്താലവര്‍മുട്ടിയുരുമ്മി.
കുട്ടനെയമ്മ വിളിച്ചൂ തെരു തെരെ
അമ്മിണിയാടും പിറകേയോടി…….
സെല്‍മ ഗിരീഷ്,
മലയാളം മിഷന്‍ അധ്യാപിക,
ഡല്‍ഹി ചാപ്റ്റര്‍,
ജസോളവിഹാര്‍ പഠന കേന്ദ്രം