കവിതാസ്വാദനം

ണിക്കൊന്ന പഠിതാവിന്റെ കവിതാസ്വാദനതലം എന്ത്? എങ്ങനെ?

ലളിതമായ കവിതകളാണ് കണിക്കൊന്നയില്‍ ആസ്വദിക്കാനുള്ളത്. പാഠപുസ്തകത്തില്‍ കൊടുത്ത കവിതകള്‍ മാത്രം ആസ്വദിക്കുക എന്നതല്ലല്ലോ ഉദ്ദേശിക്കുന്നത്. അതേ നിലവാരത്തിലുള്ള ഇതര കവിതകളും ആസ്വദിക്കാന്‍ കഴിയണം. ഇതിനുള്ള കഴിവ് പഠിതാവിന് ഉണ്ടെന്ന് അധ്യാപിക എങ്ങനെ മനസ്സിലാക്കും? അഥവാ കണിക്കൊന്ന തലത്തിലുള്ള കവിതാസ്വാദനക്കുറിപ്പില്‍ എന്തെല്ലാം ഉണ്ടാകണം? ഈ ധാരണ അധ്യാപകര്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ ശരിയായി വിലയിരുത്താന്‍ സാധിക്കൂ.

നമുക്ക് ഇക്കാര്യം പരിശോധിക്കാം. കവിതാസ്വാദനക്കുറിപ്പ് തയ്യാറക്കണമെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ കണിക്കൊന്ന പഠിതാവ് ശ്രദ്ധിക്കണം? ഇക്കാര്യം പഠനകേന്ദ്രത്തില്‍ ചര്‍ച്ചചെയ്യാവുന്നതാണ്.

  1. കവിയുടെ പേര്
  2. കവിതയുടെ പേര്
  3. കഥാപാത്രങ്ങള്‍ ആരൊക്കെ?
  4. എന്തിനെക്കുറിച്ചാണ് കവിത?
  5. കവിതയുടെ ആശയം
  6. കവിതയില്‍ ആകര്‍ഷിച്ച ഘടകങ്ങള്‍
  7. ഇഷ്ടപ്പെട്ട വരികള്‍
  8. എന്തുകൊണ്ട് ആ വരികള്‍ ഇഷ്ടപ്പെട്ടു?
  9. വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യം

ഇങ്ങനെ കൃത്യമായൊരു മാര്‍ഗ്ഗരേഖ യാന്ത്രികമായി ക്ലാസ്സ് മുറിയില്‍ പ്രയോഗിക്കണം എന്നല്ല അര്‍ത്ഥമാക്കുന്നത്. പലപ്പോഴും അധ്യാപകര്‍ക്ക് എന്താണ് കുട്ടികളെ കൊണ്ട് എഴുതിക്കേണ്ടത് എന്ന കാര്യത്തില്‍ ആശയവ്യക്തത ഉണ്ടാകാറില്ല. അധ്യാപികയുടെ ആസൂത്രണത്തിന് സഹായകരമാകുന്ന നിര്‍ദ്ദേശം എന്ന നിലയ്ക്ക് ഈ രൂപരേഖ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് തികച്ചും അധ്യാപികയുടെ ആസൂത്രണവുമായി ബന്ധപ്പെട്ടതാണ് എന്ന് ഓര്‍ക്കുക. ഈ മാര്‍ഗ്ഗരേഖ ഉപയോഗിച്ച് പഠിതാക്കള്‍ കാവ്യസ്വാദനക്കുറിപ്പ് തയ്യാറാക്കിയത് പൂക്കാലത്തിലേക്ക് അയച്ചു തരൂ. മികച്ച രചനകള്‍ നമുക്ക് പ്രസിദ്ധീകരിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രീതീക്ഷിച്ചുകൊണ്ട്

സേതുമാധവന്‍.എം, രജിസ്ട്രാര്‍, മലയാളം മിഷൻ

 

 

1 Comment

sudhi Bahrain August 27, 2019 at 11:19 am

നല്ല വിവരണം ക്‌ളാസ് മുറികളിൽ ഉപയോഗിക്കാവുന്നതാണ്
അതോടൊപ്പം നമ്മുടെ കാവ്യ ശാഖ യെ കുട്ടികൾക്ക് അറിയുവാനുള്ള അവസരവും കൂടിയുണ്ട്

നന്ദി
സുധി ബഹ്‌റൈൻ

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content