അമ്മക്കഥയിലെ അമ്പിളിവട്ടം

ചെമ്പന്‍കുതിരകള്‍ കെട്ടിവലിക്കും
തേരാണെന്നീ അമ്മാവന്‍
അമ്മ പറഞ്ഞൂ മാനത്തുള്ളോ-
രമ്പിളിവട്ടം ചൂണ്ടീട്ട്

ഉണ്ണിക്കണ്ണുകള്‍ മേലേമാന-
ത്താവഴി ഈവഴി പായുന്നൂ
ചെമ്പന്‍ കുതിരകള്‍ ഉണ്ണിമനസ്സില്‍
ടിക് ടിക് ടിക് ടിക് പായുന്നൂ

 

 

അമ്പിളിയറിവുകള്‍ തേടിനടന്നവ-
ളൊത്തിരി ഒത്തിരി വായിച്ചൂ
കണ്ടവരോടും കേട്ടവരോടും
കുതിരക്കഥകള്‍ ചോദിച്ചു

അമ്മക്കഥകള്‍ ഉള്ളിലുണര്‍ത്തിയ
കൗതുകമവളെ വളര്‍ത്തുന്നു
അമ്പിളിവട്ടം എങ്ങനെയെന്നവ-
ളങ്ങനെ അങ്ങനെ അറിയുന്നു.

ചിഞ്ജു പ്രകാശ്‌

0 Comments

Leave a Comment

FOLLOW US