വാക്കുകള്‍

റ്റക്കിരിക്കാന്‍ വിടാതെ വന്നെത്തുന്ന
ഉറ്റ ബന്ധുക്കള്‍ പ്രിയതരം വാക്കുകള്‍
അറ്റം തൊടാനാഞ്ഞുഴറും വഴികളില്‍
മുറ്റുള്ള നേരായ് തെളിയുന്നു വാക്കുകള്‍


പുല്ലിലും പൂവിലും പാറ്റച്ചിറകിലും

പൊന്നുമ്മ കൊണ്ടു നിറയ്ക്കുന്ന വിസ്മയം
പൂമാനമേയെന്നു ചായുന്ന കൗതുകം
പൂത്തുപൂത്തെങ്ങും പടരുന്നു വാക്കുകള്‍

കാടിന്റെ പച്ചയുടുപ്പിന്‍ ഞൊറികളില്‍
ആടിത്തുടിച്ചു നീരാടുന്നു വാക്കുകള്‍
ചോലയില്‍ മുങ്ങിനിവരുന്നു വാക്കുകള്‍
താലത്തില്‍ മുത്തും പവിഴമായ് പൊങ്ങുന്നു

വെണ്മയുടെ വെട്ടം നുകരുന്നു വാക്കുകള്‍
വെയിലേറ്റു പൊള്ളുന്ന സത്യമായ് വാക്കുകള്‍
ഏകരനേകം തപിപ്പിക്കും തെരുവിലെ
ഏകാന്തമൗനം മുഴക്കുന്നു വാക്കുകള്‍
രാത്രിയുടെ തോളില്‍ മയങ്ങുന്നു വാക്കുകള്‍
യാത്രികനു കൂട്ടായി മൂളുന്നു വാക്കുകള്‍

– രമണി വേണുഗോപാല്‍

0 Comments

Leave a Comment

FOLLOW US