ഇലപൊഴിയും വഴികള്‍
ഇലപൊഴിയും വഴിയിലൂടെ
അന്നു ഞാന്‍ നടന്നേറെ ദൂരം
പൊഴിയുവാന്‍ ഏറെയുണ്ടായിരുന്നു
മരങ്ങളില്‍ ഇലകളും പൂക്കളും
ഞാന്‍ കണ്ടതില്ലിന്നീ പാതയോരങ്ങളി
ലൊന്നുമേ… മരങ്ങളും പൂക്കളും.
പൊലിയുന്നു സ്വപ്നങ്ങള്‍
തെളിയുന്നു ഓര്‍മ്മകളില്‍
നിറയെ വാകപ്പൂക്കള്‍
വിതറിയ പാതയോരങ്ങള്‍
ഓര്മ്മയിലൊരുപാട് ചിത്രങ്ങള്‍
മങ്ങിത്തെളിഞ്ഞുണരുന്നു
നടന്നു പാതി വഴി നിന്നു
തിരിഞ്ഞുനോക്കി കണ്ടു ഞാന്‍
ഏറെ കാഴ്ചകള്‍ മങ്ങിയതെങ്കിലും
ഒരു നാള് പൂത്തുമ്പിയും പൂമ്പാറ്റയും
പറക്കുന്ന പൂന്തോട്ടമുണ്ടായിരുന്നു.
ഉമ്മറത്തെ ചെടികളില്‍ പൂവിട്ട
സുഗന്ധവും തേന്‍ നുകര്‍ന്ന്
മദിക്കുന്ന കരിവണ്ടും ഇന്നും
ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നു.
പൂവിന് സൗരഭ്യമില്ലാത്ത മുറ്റവും
കരിവണ്ട് മൂളി പറക്കാത്ത കാഴ്ചയും
ഞാനും ഇന്നും ബാക്കിയാകുന്നു.
– മഞ്ജു ജൈജു, മലയാളം മിഷന് അധ്യാപിക, കുവൈറ്റ്