പ്രിയ മുത്തശ്ശൻ

നാട്ടിലുണ്ടൊരു മുത്തശ്ശൻ…
മുത്തു പോലൊരു മുത്തശ്ശൻ…
മുറിമീശ വെച്ചൊരു മുത്തശ്ശൻ…
വടിയും കുത്തി നടക്കും മുത്തശ്ശൻ…
ചാരുകസേരയിൽ കിടക്കും മുത്തശ്ശൻ…
ചാഞ്ഞുകിടന്നങ്ങുറങ്ങും മുത്തശ്ശൻ…
എന്നുടെ പ്രിയ മുത്തശ്ശൻ..!!!

കാര്യം പറയും മുത്തശ്ശൻ..
കഥകൾ പറയും മുത്തശ്ശൻ..
കവിതകൾ ചൊല്ലും മുത്തശ്ശൻ…
മുത്തശ്ശിയെ പറ്റിക്കും മുത്തശ്ശൻ..
പിന്നെ പൊട്ടിച്ചിരിക്കും മുത്തശ്ശൻ..!!

വടിയും കൊണ്ട് ഓടി വരുന്ന..
അമ്മയെ വിരട്ടും മുത്തശ്ശൻ..
അച്ഛനേം വിരട്ടും മുത്തശ്ശൻ..
രാജാവായ മുത്തശ്ശന്റെ
മന്ത്രിയായി ഞാൻ വിലസീടും..!!

മിഠായി വാങ്ങി തന്നീടും..
പുത്തനുടുപ്പ് തന്നീടും..
സവാരിക്ക് കൂടെ കൂട്ടീടും..
എന്നുടെ പ്രിയ മുത്തശ്ശൻ..!!!

ഊഞ്ഞാൽ കെട്ടി തന്നീടും..
ഓല പീപ്പി ഉണ്ടാക്കും..
ഓല പന്ത് കളിച്ചീടും..
പാളയിൽ ഇരുത്തി വലിച്ചോടും..
എന്നുടെ പ്രിയ മുത്തശ്ശൻ..!!!

അവധി കഴിഞ്ഞ് പോകുമ്പോൾ..
മുത്തശ്ശനെ വിട്ടു പോകുമ്പോൾ ..
എന്നുടെ കണ്ണുകൾ നിറയുമ്പോൾ..
ഇനിയും വരണം എന്നു പറഞ്ഞ്..
ചേർത്തു പിടിച്ച് മൂർദ്ധാവിൽ..
ചുംബിച്ചീടും മുത്തശ്ശൻ ..!!
ആരും കാണാതെ തോളിലെ
തോർത്തിൻ തുമ്പാൽ
കണ്ണകൾ രണ്ടും തുടച്ചീടും..
എന്നുടെ പ്രിയ മുത്തശ്ശൻ..!!

ഹെലൻ പി. കുര്യൻ
മലയാളം മിഷൻ
സിൽവാസ

0 Comments

Leave a Comment

FOLLOW US