ഴ കരയുന്നത് കണ്ടിട്ടുണ്ടോ?
എന്റെ കുട്ടിക്കാലത്ത് ഇടവത്തിലും കര്‍ക്കിടകത്തിലും തുലാത്തിലും
മഴ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
പിന്നെ ഉറക്കം വരില്ല
മേല്‍ക്കൂരയുടെ ദ്രവിച്ച ഓലകള്‍ക്കിടയിലൂടെ നിലവിളികളായി അത് ചോരും.
പാളമുറിയും തകരക്കഷണവുമൊക്കെ വെച്ചാലും കവിഞ്ഞു തുളുമ്പുമായിരുന്നു.
ചാണകം മെഴുകിയ തറയില്‍ കെട്ടിക്കിടക്കും
നിലത്തു വിരിച്ച പായയിലേക്ക് നനവ് പടരും.
ആരും ഉറങ്ങില്ല.
മഴയോടൊപ്പം അമ്മയും കണ്ണു തുളുമ്പുമായിരുന്നു.
അടുപ്പുകല്ലിന്റെ യിടയിലെ ചാരം നനയുമ്പോള്‍ കുഞ്ഞു പൂച്ചയും എഴുന്നേറ്റു വരുന്നീ
മഴയോര്‍മകള്‍ തോരുന്നില്ല.

ഡോ. ടി പി കലാധരൻ

0 Comments

Leave a Comment

FOLLOW US