വഞ്ചിപ്പാട്ട്
ദൈവത്തിന്റെ സ്വന്തം നാടായ്
തിത്തൈ തക തെയ് തെയ്‌തോം
പുകള്‍പെറ്റ കേരളത്തിന്‍
തിത്തിത്താരാ തിത്തിത്തെയ്
മക്കളേറെ വിരാജിപ്പൂ ലോകമെമ്പാടും
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്‌തെയ്‌തോം
ഈ ലോകത്തിലേതു കോണില്‍
തിത്തൈ തക തെയ് തെയ്‌തോം
കഴിഞ്ഞാലും നാടിന്‍ സ്വത്വം
തിത്തിത്താരാ തിത്തിത്തെയ്
മറക്കാതെ കാത്തിടാനായി ശ്രമിച്ചിടേണം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്‌തെയ്‌തോം
ജാതിമതഭേദമന്യേ
തിത്തൈ തക തെയ് തെയ്‌തോം
പ്രവാസിയാം മലയാളി
തിത്തിത്താരാ തിത്തിത്തെയ്
ഏകത്വത്തില്‍ മന്ത്രധ്വനി മുഴക്കിടേണം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്‌തെയ്‌തോം
നാടിന്‍ ഭാഷ മലയാളം
തിത്തൈ തക തെയ് തെയ്‌തോം
മാതൃഭാഷ മലയാളം
തിത്തിത്താരാ തിത്തിത്തെയ്
ശ്രേഷ്ഠ ഭാഷ മലയാളം പഠിച്ചിടേണം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്‌തെയ്‌തോം
എവിടെല്ലാം മലയാളി
തിത്തൈ തക തെയ് തെയ്‌തോം
അവിടെല്ലാം മലയാളം
തിത്തിത്താരാ തിത്തിത്തെയ്
പഠിപ്പിക്കാന്‍ മലയാളം മിഷന്‍ ഉണ്ടല്ലോ
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്‌തെയ്‌തോം
കണികൊന്ന സൂര്യകാന്തി
തിത്തൈ തക തെയ് തെയ്‌തോം
ആമ്പലും നീലക്കുറിഞ്ഞീം
തിത്തിത്താരാ തിത്തിത്തെയ്
നാടിന്‍ നന്‍മ നമുക്കായി നല്‍കീടുന്നല്ലോ
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്‌തെയ്‌തോം
സ്വപ്‌ന സജി
മലയാളം മിഷന്‍ അധ്യാപിക, ദുബായ്