എന്റെ അവധിക്കാലം
ഇന്നെന്നുള്ളില്‍ പുഞ്ചിരി തൂകി
കഴിഞ്ഞുപോയോരവധിക്കാലം
കളിയും ചിരിയും കുറുമ്പുമായി
കടന്നു പോയോരവധിക്കാലം
മണ്ണില്‍ മെല്ലെ കൈകള്‍ ചേര്‍ത്തു
മണ്ണപ്പം ഞാന്‍ ചുട്ടു കളിച്ചു
കൂട്ടരുമൊത്തു കളിച്ചു രസിച്ചു
കളിവീടൊന്നതു ഉണ്ടാക്കി
മാവിന് കൊമ്പില്‍ വിരുന്നു വന്നൊരു
കുഞ്ഞിക്കിളിയെ കണ്ടു ഞാന്‍
പൂന്തേനുണ്ണും ശലഭത്തോടായ്
കുശലങ്ങള്‍ ഞാന്‍ ചോദിച്ചു
തോട്ടിന് കരയില്‍ ചെന്നൊരു നേരം
പരല്‍ മീനുകളെ കണ്ടു ഞാന്‍
മധുരം നിറയും ചക്കപ്പഴവും
രുചിയേറുന്നൊരു മാമ്പഴവും
കൊതിയോടെന്നും കണ്ടു രസിച്ചു
മതിവരുവോളം തിന്നു രസിച്ചു
നാളുകള്‍ പലതു കഴിഞ്ഞേ പോയി
വിട പറയുന്നീ അവധിക്കാലം
വിട പറയുന്നീ അവധിക്കാലം…
ശ്രീജ ഗോപാൽ
ബേസ്റ്റൻ, സൂററ്റ്