പ്രകൃതി
————–
അവർ വളരട്ടെ
പ്രകൃതിയുടെ മടിയിൽ
മഴയുടെ താരാട്ടു കേട്ട്
ചളിയുടെ സുഗന്ധം നുകർന്ന്
മഴവെള്ളത്തിൽ കളിക്കട്ടെ
കാറ്റിന്റെ സംഗീതം കേൾക്കട്ടെ
ഭൂമിയിൽ അവരുടെ കാലുറക്കട്ടെ
കൃത്രിമ പരിഷ്കാരത്തിൽ നിന്നും
അവർ അൽപം മാറിനടക്കട്ടെ
അവരുടെ അമ്മയോടൊപ്പം
ഈ ഭൂമിയേയുമറിയട്ടെ..
വളരട്ടെ അവരീ
പ്രകൃതിയുടെ മക്കളായി
പ്രകൃതിയിൽ നിന്ന്
തന്നെ പഠിക്കട്ടെ
അവരീ പ്രകൃതിയെ
സ്നേഹിക്കുവാൻ..
അവരുടെ വളർച്ചക്കൊപ്പം
പ്രകൃതി മരിക്കാതിരിക്കാൻ.
അവരുടെ കൂടിയാണീ
പ്രകൃതിയെന്ന് തിരിച്ചറിയാൻ…..
അവർ വളരട്ടെ
പ്രകൃതിയുടെ മടിയിൽ
മഴയുടെ താരാട്ടു കേട്ട്
ചളിയുടെ സുഗന്ധം നുകർന്ന് ……
—————–
ഷാജി ആന്റണി
മേഖലാ കോർഡിനേറ്റർ
മലയാളം മിഷൻ
സൂറത്ത് (ഗുജറാത്ത്) മേഖല