പ്രവേശനോത്സവഗാനം
***********************

(ഗാനം കേൾക്കാനായി താഴെ ക്ലിക്ക് ചെയ്യുക)

 

പുഞ്ചിരിയഴകുവിടർത്തി
ചിന്തകൾ ചിറകുനിവർത്തി
കുഞ്ഞുകുറുമ്പുകൾ കാട്ടി
അറിവിൻ ഉത്സവമെത്തി….

മഴമേഘത്താളത്തിൽ
പുതുമണ്ണിൻ ഗന്ധത്തിൽ
നിറമേറും ചന്തത്തിൽ
മുറ്റത്തൊരു മയിലാട്ടം…

മിഴിപ്പൂവിൽ കൗതുകവും
മനതാരിൽ സ്വപ്നവുമായ്
വിജ്ഞാനത്തേൻ തേടും
പൂമ്പാറ്റക്കുഞ്ഞുങ്ങൾ….
(പുഞ്ചിരി……….. )

നിരനിരയായ് കൈകോർത്ത്‌
വന്നല്ലോ പൂക്കാലം
നാടാകെ ഉന്മാദം
നാളെല്ലാം പൊടിപൂരം….
വരവേൽക്കാം നമ്മൾക്ക്
എതിരേൽക്കാം ഒന്നിച്ച്
തെയ്‌താരോ തകതാരോ
തെയ്തെയ് താരോ തകതാരോ…….
(പുഞ്ചിരി……… )

രചന: എ വി ദേവൻ
ആലാപനം: അർജുൻ വി അക്ഷയ
കോമ്പോസിഷൻ, ഓർക്കസ്‌ട്രേഷൻ: ഷീൻ ചന്ദ്രൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content